Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » അജ്ഞാതന്റെ ആക്രമണത്തിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കറെ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
അജ്ഞാതന്റെ ആക്രമണത്തിൽ ലഷ്കറെ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

അജ്ഞാതന്റെ ആക്രമണത്തിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കറെ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു

by Editor

ഇസ്ലാമാബാദ്: ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന ലഷ്‌കറെ തൊയ്ബ (എൽഇടി) പ്രവർത്തകനായ സൈഫുള്ള ഖാലിദ് എന്ന റസുള്ള നിസാനി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ ആണ് സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ചില അക്രമികൾ ആണ് ആക്രമിച്ചതെന്നാണ് വിവരം.

ലഷ്കറെ തൊയ്ബയുടെ കമാൻഡറായിരുന്നു സൈഫുള്ള ഖാലിദ് എന്ന റസുള്ള നിസാനി. 2006 -ൽ ആർഎസ്എസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിനും ഇന്ത്യയിലെ മറ്റ് നിരവധി പ്രധാന ആക്രമണങ്ങൾക്കും പിന്നിലെ ബുദ്ധി കേന്ദ്രമായിരുന്നു ഇയാൾ. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് സിന്ധിലെ മാറ്റ്ലിയിലുള്ള തൻ്റെ വീട്ടിൽ നിന്ന് റസുള്ള നിസാനി പുറത്തേക്ക് പോയിരുന്നു. വസതിയിൽ നിന്ന് വളരെ അകലെയല്ലാത്ത മാറ്റ്ലി ഫാൽക്കര ചൗക്കിലെ ഒരു ക്രോസിങിന് സമീപം അക്രമികൾ നിസാനിയെ വെടിവച്ചു കൊല്ലുകയായിരുന്നു.

ലഷ്കറെ തൊയ്ബ എന്ന ഭീകര സംഘടനയുടെ ഉന്നത കമാൻഡറായിരുന്നു റസുള്ള നിസാനി. ജമ്മു കാശ്‌മീരിലെ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു മൊഡ്യൂളിൻ്റെ ഭാഗമായിരുന്നു. വിനോദ് കുമാർ എന്ന അപരനാമത്തിൽ പ്രവർത്തിച്ചിരുന്ന ഖാലിദ് വർഷങ്ങളോളം നേപ്പാളിൽ താമസിച്ചിരുന്നു. അവിടെ വ്യാജ ഐഡൻ്റിറ്റിയിൽ താമസിക്കുകയും നേപ്പാളി സ്വദേശിയായ നഗ്മ ബാനുവിനെ വിവാഹം കഴിക്കുകയും ചെയ്‌തു. നേപ്പാളിൽ നിന്നും ലഷ്‌കർ ഇ തൊയ്ബയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതായും റിക്രൂട്ട്മെന്റിലും ലോജിസ്റ്റിക്‌സിലും നിർണായക പങ്ക് വഹിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഘടനയുടെ നിരവധി പ്രവർത്തകരെ ഇന്ത്യ-നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാനും സഹായിച്ചിട്ടുണ്ട്. ലഷ്കറിന്റെ അസം ചീമയുമായും സംഘടനയുടെ ചീഫ് അക്കൗണ്ടൻറായ യാക്കൂബുമായും നിസാനി പ്രവർത്തിച്ചു. അടുത്തിടെയാണ് ഖാലിദ് പാക്കിസ്ഥാനിലേക്ക് തൻ്റെ താവളം മാറ്റിയത്. പാക്കിസ്ഥാൻ സർക്കാർ നിസാനിയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നതായി റിപ്പോർട്ടുണ്ട്. സിന്ധിലെ മാറ്റ്ലിയിലായിരുന്നു താമസിച്ചിരുന്നത്. ലഷ്കറിൻ്റെയും ജമാത്ത്-ഉദ്-ദവയുടെയും ധനസമാഹരണത്തിലും റിക്രൂട്ട്മെന്റ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

2005 -ൽ കർണാടകയിലെ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ആക്രമണത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. 2001 -ൽ ഉത്തർപ്രദേശിലെ റാംപൂരിലെ സിആർപിഎഫ് ക്യാമ്പിൽ ഏഴ് പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലും നിസാനിയായിരുന്നു.

 

You may also like

error: Content is protected !!