Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഛത്തീസ്ഗഡില്‍ ട്രക്കും ട്രെയ്‌ലറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
വാഹനാപകടം

ഛത്തീസ്ഗഡില്‍ ട്രക്കും ട്രെയ്‌ലറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്

by Editor

റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്‌പൂര്‍-ബലോദാബസാര്‍ റോഡില്‍ സറഗോണിന് സമീപമായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ റായ്‌പൂരിലെ അംബേദ്ക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!