32
കോഴിക്കോട്: കേരളത്തില്‍ ഇന്ന് (തിങ്കളാഴ്ച) ചെറിയ പെരുന്നാള്‍. ഞായറാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇത്തവണ റമദാൻ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം. റമദാൻ വ്രതം പകർന്നു നൽകിയ ആത്മീയ വിശുദ്ധിയോടെ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുവാനുള്ള പുണ്യദിനമായ പെരുന്നാളിനെ എതിരേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികൾ നടത്തിയിട്ടുള്ളത്.
എല്ലാ വായനക്കാര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.