മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനിയത്തിപ്രാവ് 28 വർഷം പിന്നിടുമ്പോൾ, ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) തന്റെ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായ പാച്ചിക്കക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി എന്ന വരികളോടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ആരംഭിക്കുന്നത്. ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ കുറിപ്പ് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്.
നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി.
സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന, നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എൻ്റെ എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.
മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു. വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങൾ നൽകി.
സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും.
കൂടുതൽ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ… നിങ്ങൾ നൽകുന്ന സ്നേഹത്തിൽ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ…
നിങ്ങളുടെ സ്വന്തം ,
കുഞ്ചാക്കോ ബോബൻ
&
ഉദയ പിക്‌ചേഴ്‌സ്… Since 1946!!