Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പാക്കിസ്ഥാനിൽ ആണവചോർച്ചയുടെ വിവരങ്ങളില്ല: രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.
പാക്കിസ്ഥാനിൽ ആണവചോർച്ചയുടെ വിവരങ്ങളില്ല: രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.

പാക്കിസ്ഥാനിൽ ആണവചോർച്ചയുടെ വിവരങ്ങളില്ല: രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.

by Editor

പാക്കിസ്ഥാനിൽ എവിടെ നിന്നും ആണവച്ചോർച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി (IAEA). പാക്കിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ആണ് പാക്കിസ്ഥാനിൽ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോർട്ടില്ലെന്നു രാജ്യാന്തര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയത്. ആണവച്ചോർച്ചയുണ്ടായതായും വിവരമില്ലെന്നും വിയന്ന ആസ്ഥാനമായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജിയുടെ റിപ്പോർട്ടിൽ പറയുന്നു.

പാക്കിസ്ഥാന്‍റെ ആണവായുധ സ്റ്റോറേജ് എന്ന് കരുതപ്പെടുന്ന കിരാന ഹിൽസിൽ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രമാണ് കിരാന ഹില്ലുകളെന്ന് അറിയില്ലെന്നും അവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ.കെ. ഭാര്‍തി വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

You may also like

error: Content is protected !!