മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ അഫ്‌സല്‍ ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന (റൊമാന്റിക് പെപ്പി) ഗാനം പുറത്തിറങ്ങി. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്‌സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്. ലിറിക്‌സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.
ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ബിന്റോ സ്റ്റീഫന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നു. ഛായാഗ്രഹണം രെണ ദിവെ. എഡിറ്റര്‍ സാഗര്‍ ദാസ്. സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍.