10
കോഴിക്കോട് ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽ ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു.
കുട്ടിയും മാതാവും അനിയനും ബാല്‍ക്കണിയിലിരിക്കുകയായിരുന്നു. ഇളയ കുട്ടിയുമായി മാതാവ് അകത്ത് പോയ സമയത്താണ് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണത്. മാതാവ് താഴേക്ക് നോക്കിയപ്പോഴാണ് കുട്ടി വീണതായി കണ്ടത്. സെക്യൂരിറ്റി ഉള്‍പ്പെടെ എത്തി കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.