റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ‘കിസ് കിസ് കിസ്സിക്’-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം 2025 മാര്‍ച്ച് 21-ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലേക്ക് എത്തിക്കുന്നത്. ‘പിന്റു കി പപ്പി’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവ നിറഞ്ഞ ഒരു സമ്പൂര്‍ണ്ണ എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിധി ആചാര്യ (വി2എസ് പ്രൊഡക്ഷന്‍) നിര്‍മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശിവ് ഹരേ ആണ്.
വിജയ് റാസ്, മുരളി ശര്‍മ, സുനില്‍ പാല്‍, അലി അസ്ഗര്‍, അജയ് ജാദവ്, പൂജ ബാനര്‍ജി, അദിതി സന്‍വാള്‍, റിയ എസ്. സോണി, ഉര്‍വശി ചൌഹാന്‍, പ്യുമോരി മേത്ത ദാസ്, മുക്തേശ്വര്‍ ഓജ, ഗണേഷ് ആചാര്യ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.