17
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്ന് ഇന്ത്യ. സെമിഫൈനലിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. രണ്ടാമത്തെ സെമിഫൈനലിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിജയിയെ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.
ഓസ്‌ട്രേലിയ ഉയർത്തിയ 265 റൺസിന് വിജയലക്ഷ്യം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ, 11 പന്ത് ശേഷിക്കെ മറികടന്നു. 84 റൺസ് നേടിയ വിരാട് കോഹ്ലി ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264-ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
2023-ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക.